കടലിന് കരയോടു പറയാനുള്ളത്





കരയിലേക്കുള്ള നിലയ്ക്കാത്ത പ്രണയമാണ് എന്റെയീ തിരകൾ.
ഒരു കടൽ ദൂരം താണ്ടി നിന്റെ പാദം നനച്ചപ്പോൾ എന്റെ പ്രണയത്തിന്  ഹൃദയത്തിന്റെ ചുവപ്പായിരുന്നു;
കേട്ട പാട്ടിന്  ഉണർവിന്റെ താളമായിരുന്നു.
എന്നിലാഴുന്ന ഒരു കണിക വെളിച്ചത്തിലും ഞാൻ നിന്നിലേക്കുള്ള വഴി തേടുന്നു.
നിന്റെ മൺതരികളുടെ പുഞ്ചിരിയിൽ ഞാൻ ധന്യയാണ്.
എൻറെ ഓളങ്ങൾക്കും നിന്റെ കരുത്തിനും ഉപ്പിൻറെ തിളക്കമുണ്ട്.
എന്റെ ശംഖൊലിയിൽ നീ പൂർണനാകുമ്പോൾ നിന്നിൽ കോറിയിട്ടതൊക്കെയും ഞാൻ തഴുകും.
ഒടുങ്ങാത്ത താരാട്ടിൽ പ്രണയം വീണ്ടും ചുവക്കും.
നീയുറങ്ങുമ്പോഴും ഞാൻ പാടിക്കൊണ്ടേയിരിക്കും….
പാടിക്കൊണ്ടേയിരിക്കും …

Disclaimer: The music used here is from the album 'Broken Promises' of A. R. Rahman, licensed to SME. Please note no copyright infringement is intended to the audio used. 

Comments

Popular posts from this blog

ഓർമയൂണ്