ബുർഖ
എന്റെ സ്വപ്നങ്ങൾക്കെല്ലാം സ്വാതന്ത്ര്യത്തിനായുള്ള ദാഹമാണ്. ഇപ്പോൾ നിന്റെ കാര്യത്തിലും അതെ….
പക്ഷെ ഞാൻ ഭീരുവാണ് അവാൻ.
നിന്റെ കൈ കോർത്ത് ആ കാണുന്ന പടവുകൾ കയറാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ കരിങ്കൽ തിണ്ണയിൽ മണിക്കൂറുകളോളം നിന്റെ കണ്ണുകൾ നോക്കിയിരിക്കാൻ എന്റെ ഹൃദയം വെമ്പുന്നു. നിന്റെ ഇലപ്പൊതിയിൽ നിന്ന് ഒരു നുള്ളെടുത്ത് സ്വാദു നോക്കാനായി എനിക്ക് വിശക്കുന്നു… മതിലുകളില്ലാതെ സംസാരിക്കാനും അതിരുകളില്ലാതെ സഞ്ചരിക്കാനുമായി എന്റെ ഹൃദയം മിടിക്കുന്നു…
പക്ഷെ ഞാൻ ഭീരുവാണ് അവാൻ.
പക്ഷെ ഞാൻ ഭീരുവാണ് അവാൻ.
ലോകം എന്നെയറിയുന്നത് ഈ കറുത്ത കുപ്പായത്തിനുള്ളിലെ രണ്ട് കണ്ണുകളായാണ്. ഈ കണ്ണുകൾക്കപ്പുറം എനിക്ക് തുടിക്കുന്ന ഹൃദയവും കൊതിക്കുന്ന ആത്മാവും ചിന്തിക്കുന്ന തലച്ചോറുമുണ്ട്. അവയെല്ലാം ഈ നാട് കാണാൻ വെമ്പുന്നു…
കണ്ണുകൾ മുറുക്കെ അടച്ച് അവയോട് ഞാൻ പറഞ്ഞു -
"അടക്കമൊതുക്കമായിരിക്ക് .. അന്റെ തട്ടം ചൊവ്വിനിട്ട് കിത്താബോദ്"
Well said ☺
ReplyDeleteThis comment has been removed by the author.
ReplyDelete😊 all the best dear
ReplyDeleteThankyou dear :)
Delete