കുടയോർമകൾ
മഴ കുടകളുടെ കൂടി ഓർമയാണ്....
അഞ്ചു നിറമുള്ള കുഞ്ഞിക്കുട കൊഞ്ചിപ്പറഞ്ഞ അങ്കണവാടിയിലെ പാൽമണമുള്ള സ്ലേറ്റ് പെൻസിലിന്റെയും ഉപ്പുമാവിന്റെയും കഥ....
നേരം തെറ്റി മിന്നുകെട്ടിയ കുറുക്കനു മണിയറയൊരുക്കിയ മഞ്ഞമന്ദാരങ്ങൾ പറഞ്ഞത്, എനിക്ക് മഴവില്ല് കാട്ടിത്തരാൻ വേണ്ടി നിവരാൻ മടിച്ചു നിന്ന കുടയുടെ മനസ്സ് കൂടിയാവാം...
വളർന്നപ്പോൾ എടുക്കാൻ മറന്ന കുടകളായിരുന്നു അധികവും;
അതിലെന്നും അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഇളംചൂടുണ്ടായിരുന്നു....
ഓർക്കാതെ വന്ന മഴ മനസ്സിൽ ആശിച്ചു പെയ്ത നാൾ അവളോടൊപ്പം എനിക്ക് കൂടിയിടം തന്ന് മഴ കുളിരിന്റെ ചൂടറിയിച്ചു...
പിന്നീട് ഒരുമിച്ച് നനഞ്ഞ കാക്കത്തൊള്ളായിരം മഴകൾക്ക് പകരം അവൾ നൽകിപ്പോയ കറുത്ത കുട പറഞ്ഞു തന്നു : മരിച്ചാലും മായാത്ത മഴവില്ലുകൾ മഴ കൊണ്ട കഥ....
ഊന്നുവടിയായി കൈയ്യിലുണ്ട് ഇപ്പോഴും ഒരു കാലൻകുട...
മഴക്കാറ് കാണുന്നുണ്ട്; കുട നിവർത്താൻ നേരമായിട്ടുണ്ടാകും....
meghu..mwuth dee
ReplyDeleteGG..😍😍😍😍😍
ReplyDeleteEnthooo😍😍😍😍
DeleteNannayitund molu😍😍🥰🥰
ReplyDeleteThankyou😍🤩
Delete