അഹം

കാനൽ  മേഘങ്ങൾ മാഞ്ഞ്; എന്റെ കാനനച്ചില്ലകളിൽ സന്ധ്യ ചേക്കേറുമ്പോൾ, കണ്ടതും കേട്ടതും കാണാൻ കൊതിച്ചതും സർവവും; ഞാൻ ഒളിച്ചു പാർത്ത ഗുഹാമുഖങ്ങളിൽ തന്നെയായിരുന്നെന്നു ഞാൻ തിരിച്ചറിയും….

 രുചിച്ച രുചികളും നുണയാൻ കൊതിച്ചിട്ടും കഴിയാതെ കൈവിട്ട പാലുമിട്ടായികളും എന്റെ ഈ പലരുവികളിൽ എന്നെ കാത്തു കിടന്നിരുന്നു എന്നും ഞാൻ വൈകിയറിയും….

സ്വന്തമാക്കാൻ മോഹിച്ചു കൈയെത്തിച്ചിട്ടും പിടി തരാതെ പറന്ന വാനമ്പാടികൾ  രാവുറങ്ങുന്നത് എന്റെ ചില്ലകളിൽ തന്നെയായിരുന്നെന്ന് ഞാൻ മനസിലാക്കുമ്പോഴേക്കും സന്ധ്യ മറഞ്ഞ് നക്ഷത്രങ്ങൾ തെളിഞ്ഞിട്ടുണ്ടാകും….

 സാരമില്ല,  വറ്റിയ മൺതിട്ടകളിൽ മലർന്നു കിടന്ന് ഇല കൊഴിഞ്ഞ ചുള്ളിക്കൂട്ടത്തിന്റെ വിടവിലൂടെ അവയെ നോക്കുമ്പോൾ നക്ഷത്രങ്ങൾ  മിന്നുന്നത് എന്റെ കണ്ണുകളിൽ തന്നെയാണല്ലോ!!!

Comments

Post a Comment

Popular posts from this blog

ഓർമയൂണ്