കവിതകൾ ചൊല്ലുന്ന പേരമരം
വീട്ടുമുറ്റത്ത് ഒരു പേരമരമുണ്ട്.
ഇരുട്ടി വെളുത്തപ്പോൾ അത് കായ്ച്ചു. ആ ഇലകൾ മുഴുവൻ അക്ഷരങ്ങൾ. കാറ്റത്തു കവിതകൾ ചൊല്ലുന്ന പേരമരം. കായ വിളഞ്ഞു പഴുക്കാൻ ഞാൻ കാത്തിരുന്നു. നാല് പകലും മൂന്ന് രാവും കഴിഞ്ഞപ്പോൾ അതു പഴുത്തു. ഞാൻ ആർത്തിയോടെ കടിച്ചു. നാവിലലിഞ്ഞു പോകുന്ന സ്വാദ്!! അലിഞ്ഞലിഞ്ഞ് ഞാനും ഒരു പേരമരമായി. ഈ രാവ് വെളുക്കട്ടെ. ഞാനും കവിതകൾ പ്രസവിക്കും

Comments
Post a Comment