മറവിയിൽ അലിയാത്ത എന്തോ ഒന്ന്


ഭൂമി തുരന്ന് ഒരു തുരങ്കമുണ്ടാക്കണം... ആകാശത്തിലേക്കൊരു തുരങ്കം..  ഇലകളുള്ള ആകാശം.  ചില്ലകളില്ലാതെ,  പച്ചപ്പില്ലാതെ മേഘത്തുണ്ടു പോലെ ഇലകൾ അങ്ങനെ ഒഴുകി നടക്കും.  അവിടെ വെച്ചാകും നമ്മൾ ഇനി തമ്മിൽ കാണുക. അവിടെ നിന്റെ രൂപം ഞാൻ സങ്കല്പിച്ചു നോക്കി..  ആരും കണ്ടാൽ തിരിച്ചറിയാത്ത ഒരു നീ.. നീ എന്നെ മറന്നു പോയിട്ടുണ്ടാകും.  ആദ്യമായി കണ്ടത് പോലെ നമ്മൾ സംസാരിക്കും.  നിന്നോട് ഞാൻ നിർത്താതെ കഥകൾ പറയും. കഥയിലെവിടെയെങ്കിലും വെച്ച് നിന്റെ കണ്ണുകൾ വിടർന്നു തിളങ്ങും...
അപ്പോൾ നീ എന്നെ  ഓർക്കും..  ആ  കണ്ണുകൾ പഴയത് പോലെ എന്നോട് കഥകൾ പറഞ്ഞു തുടങ്ങും... 

Comments

Popular posts from this blog

ഓർമയൂണ്