സ്വപ്‌നങ്ങൾ സഞ്ചരിക്കുമ്പോൾ


രണ്ടു ചിന്തകൾ രണ്ടു ഹൃദയങ്ങളിൽ നിന്നും യാത്ര തുടങ്ങി. കാണാത്ത നിറങ്ങളും കേൾക്കാത്ത സ്വരങ്ങളും അറിയാത്ത രുചികളും നുകർന്ന് ഒരിടത്തു വെച്ച് അവർ കണ്ടുമുട്ടി....
കണ്ടതും കേട്ടതും അറിഞ്ഞതും പങ്കുവെച്ചു.. കേട്ട പാട്ടുകൾ മൂളി. ഉള്ളംകൈയിലൊതുക്കിയ രുചിയിൽ ഒരല്പം പകർന്നു നൽകി...
 സ്വപ്നത്തിൽ നിന്നുണരേണ്ട സമയമായപ്പോൾ  'വീണ്ടും കാണാം' എന്ന് പറഞ്ഞു പിരിഞ്ഞു.  സൂര്യനും ചന്ദ്രനും മാറി മാറി ഉദിച്ചു.  മഴ പോലെ വെയിലും, വെയിൽ പോലെ മഴയും വന്ന്‌ പോയി. ചിന്തകൾ പിന്നെയും സഞ്ചരിച്ചു ; പക്ഷെ അപ്പോഴേക്കും കണ്ടിട്ടും അറിയാത്ത വിധം അവർ മാറിപോയിരുന്നു... 

Comments

Popular posts from this blog

ഓർമയൂണ്